|    Nov 24 Fri, 2017 2:11 am
FLASH NEWS

ജെം ആന്റ് ജ്വല്ലറി പാര്‍ക്ക് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി മൊയ്തീന്‍

Published : 7th August 2017 | Posted By: fsq

 

തൃശൂര്‍: ജെം ആന്റ് ജ്വല്ലറി പാര്‍ക്ക് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ജ്വല്ലറി മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും ജെ.എം.എ. ട്രേഡ് സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഭരണ നിര്‍മ്മാണ ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും എ.സി. മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. ജ്വല്ലറി മാനുഫാക്ച്ചറേഴ്‌സ് മുഖ്യരക്ഷാധികാരിയും ജെ.എം.എ. ട്രേഡ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ സി.എസ്. അജയ്കുമാര്‍ അധ്യക്ഷനായിരുന്നു. ജെ.എം.എ. സംസ്ഥാനകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറും ലോക്കര്‍ റൂമിന്റെ ഉദ്ഘാടനം മേയര്‍ അജിതാ ജയരാജനും നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു. കൂടാതെ ജെ.എം.എ. രക്ഷാധികാരികളായ സി.എസ്. അജയകുമാര്‍, റാഫി ആന്റണി, കെ.പി. ജോസ് എന്നിവരെ എ.സി. മൊയ്തീന്‍ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, മുന്‍മേയര്‍ ഐ.പി. പോള്‍, കൗണ്‍സിലര്‍മാരായ കെ. സുകുമാരന്‍, വി. രാവുണ്ണി, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ജെ.എം.എ. സംസ്ഥാന പ്രസിഡന്റ് കുരിയപ്പന്‍ കെ. എരിഞ്ഞേരി, ജെ.എം.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സാബു, ഖജാഞ്ചി തോമസ് കോനിക്കര, തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.എ. സലീം സംസാരിച്ചു.കോണ്‍ഫ്രന്‍സ് ഹാള്‍ ഡോര്‍മിറ്ററി അടക്കം ആധുനിക സൗകര്യങ്ങളോടെയാണ് ജെ.എം.എ. ട്രേഡ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക