|    Nov 23 Thu, 2017 6:48 pm
FLASH NEWS

ജെംസ് കോളജില്‍ കാംപസ് ഫ്രണ്ട്-എസ്എഫ്‌ഐ സഖ്യം

Published : 11th August 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ കാംപസ് ഫ്രണ്ട് മികച്ച മുന്നേറ്റം നടത്തി.  കാലങ്ങളായി എംഎസ്എഫിന്റെ കുത്തകയായിരുന്ന രാമപുരം ജെംസ് കോളജ് യൂനിയന്‍ കാംപസ് ഫ്രണ്ട് -എസ്എഫ്‌ഐ സഖ്യം പിടിച്ചെടുത്തു. ജില്ലയിലെ വിവിധ കാംപസുകളില്‍ നിര്‍ണായക ശക്തിയാകാനും കാംപസ്ഫ്രണ്ടിന് സാധിച്ചു. പാലേമാട് വിവേകാനന്ദ, ഫാത്തിമ കോളജ് മൂത്തേടം, അരീക്കോട് സുല്ലമുസ്സലാം, അത്താണിക്കല്‍ എംഐസി, അസ്സബാഹ് കോളജ് എന്നിവിടങ്ങളില്‍ കാംപസ് ഫ്രണ്ട് അക്കൗണ്ട് തുറന്നു. കൂട്ടായി മൗലാനാ കോളജില്‍ ജനറല്‍ ക്യാപ്റ്റനായി കാംപസ് ഫ്രണ്ടിന്റെ ശൈഖ് റസല്‍ തിരഞ്ഞെടുക്കപ്പെട്ടു. രാമപുരം ജെംസ് കോളജില്‍ കാംപസ് ഫ്രണ്ടിന്റെ ഇഖ്‌റാമുല്‍ ഹഖ് യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ടു. നേരിന്റെ രാഷ്ട്രീയത്തെ പിന്തുണച്ച് കാംപസ് ഫ്രണ്ട് സാരഥികളെ വിജയിപ്പിച്ച വിദ്യാര്‍ഥികളെ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക