|    Nov 16 Fri, 2018 11:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക്

Published : 26th June 2018 | Posted By: kasim kzm

കോഴിക്കോട്: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക് നടത്തും. സമരത്തിന് മുന്നോടിയായി 10 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ബുക്കിങ് നിര്‍ത്തിവയ്ക്കും. കേരളത്തിലെ ലോറി, മിനിലോറികള്‍, ടിപ്പര്‍, കണ്ടെയ്‌നര്‍, എല്‍പിജി ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്ന ടാങ്കറുകള്‍ തുടങ്ങിയവയും പണിമുടക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു. ഡീസലിന് ഏകീകൃത വില നിശ്ചയിക്കുക, മൂന്നുമാസത്തില്‍ ഒരിക്കല്‍ മാത്രം വില ക്രമീകരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss