|    Nov 19 Mon, 2018 2:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജൂലൈ മൂന്ന് മുതല്‍ അനിശ്ചിതകാല ഓട്ടോ- ടാക്‌സി പണിമുടക്ക്

Published : 30th June 2018 | Posted By: kasim kzm

തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യാത്രാനിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാണ് ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു തുടങ്ങിയ തൊഴിലാളി സംഘടനകളില്‍പ്പെട്ട എട്ടുലക്ഷത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഓട്ടോ, ടെംപോ ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോ, ജീപ്പുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ വി ഹരിദാസ് അറിയിച്ചു. ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെട്രോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss