|    Sep 20 Thu, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജൂലാന്‍ മലനിരകള്‍ ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍

Published : 12th May 2018 | Posted By: kasim kzm

ബെയ്‌റൂത്ത്: ഇസ്രായേലിന്റെ അധീനതയിലുള്ള ജൂലാന്‍ മലനിരകളിലേക്ക് തങ്ങള്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇസ്രായേലിന്റെ അവകാശവാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തി എന്നീ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജൂത ഭരണകൂടം സിറിയക്കെതിരേ ഇടയ്ക്കിടെ ആക്രമണം നടത്തുകയാണ്. ഇത് സിറിയയുടെ പരമാധികാരത്തില്‍ കൈകടത്തലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  ജൂലാന്‍ കുന്നുകളിലെ സൈനിക താവളത്തിനു നേരെ ഇറാന്‍ 20 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഇതിനു ബദലായി സിറിയയിലെ ഇറാന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചതായും ഇസ്രായേല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss