|    Jan 17 Tue, 2017 3:28 am
FLASH NEWS

ജൂബയില്‍ 120ഓളം ലൈംഗിക പീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി യുഎന്‍

Published : 28th July 2016 | Posted By: sdq

ജൂബ: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ദക്ഷിണ സുദാന്‍ തലസ്ഥാനമായ ജൂബയില്‍ 120ഓളം ലൈംഗിക പീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി യുഎന്‍. സൈനികരും സിവിലിയന്‍ വേഷത്തിലുള്ള പുരുഷന്‍മാരും നടത്തുന്ന കൂട്ടബലാല്‍സംഗമടക്കമുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകളാണ് ജൂബയില്‍നിന്നു തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ദക്ഷിണസുദാനിലെ യുഎന്‍ പ്രതിനിധി ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ സൈനികര്‍ക്കെതിരേ ഉപരോധം പുറപ്പെടുവിക്കണമെന്ന് ദക്ഷിണ സുദാന്‍ അധികൃതരോട് യുഎന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക