|    Sep 20 Thu, 2018 2:01 pm
FLASH NEWS
Home   >  Kerala   >  

ജൂനിയർ ഫ്രന്റ്‌സ് പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി

Published : 5th June 2018 | Posted By: mtp rafeek


തിരുവനന്തപുരം. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ജീവ സംരക്ഷണം എന്ന പ്രമേയത്തിൽ ജൂൺ 5 മുതൽ 11 വരെ ജൂനിയർ ഫ്രന്റ്‌സ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി.
തിരുവനന്തപുരം പൂന്തുറയിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയ്യൂബി വൃക്ഷ തൈകൾ വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ വർധിച്ചു വരുന്ന സാംക്രമിക രോഗങ്ങളുടെ പ്രധാന കാരണം പ്രകൃതി ചൂഷണമാണെന്നും നാളത്തെ തലമുറയുടെ നിലനിൽപിന് വേണ്ടി പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ വിമൻസ് ഫ്രണ്ട് പൂന്തുറ ഡിവിഷൻ  പ്രസിഡന്റ് നദീറ , ജൂനിയർ ഫ്രന്റ്‌സ് ഡിവിഷൻ കോർഡിനേറ്റർ ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss