|    Jun 22 Thu, 2017 10:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയെ ഹര്‍ജീത് നയിക്കും

Published : 25th November 2016 | Posted By: SMR

ലക്‌നൗ: അടുത്ത മാസം നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മിഡ്ഫീല്‍ഡര്‍ താരം ഹര്‍ജീത് സിങ് നയിക്കും. 20കാരനായ ഹര്‍ജീത് പഞ്ചാബ് സ്വദേശിയാണ്. പ്രതിരോധനിര താരം ദിസ്പന്‍ ടിര്‍ക്കിയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.
ഇന്ത്യയെ ഇതിന് മുമ്പും നയിച്ച പരിചയസമ്പന്നനായ താരം കൂടിയാണ് ഹര്‍ജീത്. കഴിഞ്ഞ മാസം നടന്ന ചതുരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ജര്‍മനിയെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായത് ഹര്‍ജീതിന്റെ നായകത്വത്തിലാണ്.
ഇന്ത്യയുടെ സീനിയര്‍ ടീമിലും ഹര്‍ജീത് കളിച്ചിട്ടുണ്ട്. ലോക ഹോക്കി ഫെഡറേഷന്റെ ലണ്ടനില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിങിന് പകരമായിട്ടാണ് ഹര്‍ജീത് കളിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക