|    May 23 Tue, 2017 8:34 pm
FLASH NEWS

ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണം

Published : 20th September 2016 | Posted By: SMR

പൂനെ: അസര്‍ബെയ്ജാനില്‍ നടക്കുന്ന ഐഎസ്എസ്എഫ് ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പിലെ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ശുഭാങ്കര്‍ പ്രമാണിക്, സമ്പാജി പാട്ടീല്‍ എന്നിവരാണ് സുവര്‍ണനേട്ടം കൈവരിച്ചത്.
50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ വിഭാഗത്തിലാണ് കൊല്‍ക്കത്തക്കാരനായ ശുഭാങ്കര്‍ സ്വര്‍ണം നേടിയത്. ഫൈനല്‍ റൗണ്ടില്‍ 205.5 പോയിന്റാണ് ശുഭാങ്കര്‍ നേടിയത്. അതേസമയം, 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റല്‍ വിഭാഗത്തിലാണ് സമ്പാജിയുടെ മെഡല്‍നേട്ടം.
ഗ്രൂപ്പ് വിഭാഗത്തിലെ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ മല്‍സരത്തി ല്‍ ഇന്ത്യയുടെ ശുഭാങ്കര്‍, ഫത്തേഹ് സിങ് ദിലോണ്‍, അജയ് നിതീഷ്  സഖ്യത്തിന് വെള്ളി മെഡല്‍ നേടാനെ കഴിഞ്ഞുള്ളു.
കഴിഞ്ഞ റിയോ ഒളിംപിക്‌സിലും ശുഭാങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day