|    Jan 22 Sun, 2017 7:16 am
FLASH NEWS

ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്ക് രണ്ടാംസ്ഥാനം

Published : 24th September 2016 | Posted By: SMR

അസെര്‍ബെയ്ജാന്‍: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങില്‍ ഇന്ത്യക്ക് രണ്ടാംസ്ഥാനം. ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യ നേടിയത്. ഒന്നാംസ്ഥാനത്തുള്ള റഷ്യയുടെ നേട്ടം 12 സ്വര്‍ണമടക്കം  25 മെഡലുകളാണ്.
അവസാന ദിവസങ്ങളിലെ മല്‍സരങ്ങളില്‍ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളി മെഡല്‍ നഷ്ടപ്പെട്ടത്. ഇന്ത്യയുടെ ലക്ഷ്യ, കിസ്മത്ത് ചോപ്ര, മനവാദിത്യ സിങ് സഖ്യം പുരുഷ ട്രാപ് വിഭാഗത്തില്‍ 347 പോയിന്റോടെ മൂന്നാമതായാണ് മ ല്‍സരം പൂര്‍ത്തിയാക്കിയത്. 360 പോയിന്റ് നേടിയ ആസ്‌ത്രേലിയക്കാണ് വെള്ളി. ഇന്ത്യക്കുവേണ്ടി ജിത്തു റായ്, മിറാജ് അഹമ്മദ് ഖാന്‍, സഞ്ജീവ് രാജ്പുത് എന്നിവരാണ് മല്‍സരത്തില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക