|    Jul 23 Mon, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന നേതൃസംഗമം

Published : 9th September 2017 | Posted By: fsq

 

പുത്തനത്താണി: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന-ജില്ലാ നേതൃസംഗമത്തിനു പുത്തനത്താണി മലബാര്‍ ഹൗസില്‍ തുടക്കമായി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സമൂഹം വഴിതെറ്റി സഞ്ചരിക്കുമ്പോള്‍ മാതൃകാപരമായ ജീവിതം കാഴ്ചവയ്ക്കുകയും കുടുംബത്തിനും നാടിനും രാജ്യത്തിനും ഉപകരിക്കുന്ന നാളെയുടെ ഭാവിവാഗ്ദാനങ്ങളാവാനും കുട്ടികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പഠനരംഗത്ത് മികവു പുലര്‍ത്തുന്നതോടൊപ്പം പ്രായോഗിക ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുള്ള ശേഷി കൈവരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗറിന്‍, ട്രഷറര്‍ ഷംസുദ്ദീന്‍, സംസ്ഥാന സമിതി അംഗം അഹ്‌ല ബഷീര്‍, രക്ഷാധികാരി ഇ സുല്‍ഫി, കോ-ഓര്‍ഡിനേറ്റര്‍ എസ് എല്‍ സജ്ജാദ്, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സമിതി അംഗം റഹീമ, റിസോഴ്‌സ് പേഴ്‌സണ്‍മാരായ സ്വാലിഹ് മാസ്റ്റര്‍, അഷ്‌റഫ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss