|    Jan 22 Sun, 2017 9:49 pm
FLASH NEWS

ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിനു തുടക്കം

Published : 11th September 2016 | Posted By: SMR

ആലപ്പുഴ: ജൂനിയര്‍ ഫ്രന്റ്‌സ് ഓഫ് ഇന്ത്യ മെംബര്‍ഷിപ്പ് കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നടന്നു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ സലീന സാലിമിനു മെമ്പര്‍ഷിപ് കൈമാറി ഉദ്ഘാടനം ചെയ്തു. സഹജീവികളുമായുള്ള ഇടപെടലിലൂടെയാണ് കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ച സാധ്യമാവുന്നതെന്നു തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. എഴുത്ത് സ്വപ്‌നമായും ശീലമായും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അസ്ഹര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി കെ അബ്ദുല്‍ലത്തീഫ് സന്ദേശം നല്‍കി. ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ മുഖ്യാതിഥിയായി പങ്കെടുത്തു. ഫ്രീഡം ക്വിസ് നറുക്കെടുപ്പിന് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ നൗഷാദ് നേതൃത്വം നല്‍കി.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജൂനിയര്‍ ഫ്രന്റ്‌സ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ കെ എസ് റഹീമ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് നജ്‌ല മജീദ് സംസാരിച്ചു.
ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ ബിന്‍ സലീം സ്വാഗതവും ജില്ലാ പ്രസിഡന്റ് റസാഖ് നന്ദിയും പറഞ്ഞു. പട്ടുറുമാല്‍ ഫെയിം ഹാഷിം കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. അനസ് മണ്ണഞ്ചേരി മിമിക്രി അവതരിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക