|    Jan 18 Wed, 2017 3:53 pm
FLASH NEWS

ജൂനിയര്‍ ഫ്രന്റ്‌സ് ശലഭക്കൂട്ടങ്ങള്‍ സംഗമം

Published : 17th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: കളിക്കാം പഠിക്കാം നന്നായി വളരാം എന്ന പ്രമേയത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശലഭകൂട്ടങ്ങള്‍ പരിപാടി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ കലാകായിക മല്‍സരങ്ങള്‍ നടന്നു.വൈകിട്ട് നടന്ന സമാപന സമ്മേളനം തന്‍മിയ ഇസ്്‌ലാമിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എസ്് അബ്ദുല്‍ കരിം ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ ഹാഷിം നസീര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷന്‍ സെക്രട്ടറി എസ്് എം ഷാഹിദ് വിതരണം ചെയ്തു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ബാസിത്ത്, പോപുലര്‍ ഫ്രണ്ട് ടൗണ്‍ ഏരിയാ പ്രസിഡന്റ് പി എസ് മാഹിന്‍, കെ എ നൗഷാദ്, യൂസഫ് മറ്റയ്ക്കാട്, ഷാഹൂല്‍ കിഴക്കേടത്ത്, കെ കെ സൈഫുല്ല, കെ എസ് അബ്ബാസ്, കെ എ ബഷീര്‍,പി എം ഷുഹൂദ്, അല്‍ത്താഫ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക