|    Nov 16 Fri, 2018 9:31 pm
FLASH NEWS

ജൂനിയര്‍ ഫ്രന്റ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ജെഎഫ്‌സി മാവൂര്‍ ജേതാക്കള്‍

Published : 8th April 2018 | Posted By: kasim kzm

മാവൂര്‍: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമ്മര്‍ വേവ്‌സ് പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഡിവിഷന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജവഹര്‍ മാവൂര്‍ പ്രസിഡന്റ് കെ ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. അഹമ്മദ് മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കബീര്‍ ചാത്തമംഗലം, മുഹമ്മദ് കാരന്തൂര്‍, റഷീദ് കാരന്തൂര്‍, ഉസ്മാന്‍ മാവൂര്‍ സംസാരിച്ചു. ജെഎഫ്‌സി മാവൂര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരേ ആറു ഗോളുകള്‍ക്ക് ജേതാക്കളായി. റൈസിങ് ബ്ലു കാരന്തൂര്‍ റണ്ണറപ്പ് ആയി. ബെസ്റ്റ് പ്ലെയര്‍, ടോപ്പ് സ്‌കോറര്‍, ഫോര്‍വേര്‍ഡ്, ബാക്ക് ലൈന്‍, കീപ്പര്‍ എന്നീ ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ടൂര്‍ണമെന്റ് വിജയികള്‍ക്കും കിറാസ് എംഡി അബ്ദുല്‍ അസീസ് ട്രോഫികള്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss