|    Dec 14 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജൂനിയര്‍ ഫ്രന്റ്‌സ് പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി

Published : 6th June 2018 | Posted By: kasim kzm

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “പരിസ്ഥിതി സംരക്ഷണം ജീവ സംരക്ഷണം’ എന്ന പ്രമേയത്തില്‍ അഞ്ചു മുതല്‍ 11 വരെ ജൂനിയര്‍ ഫ്രന്റ്‌സ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി. തിരുവനന്തപുരം പൂന്തുറയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാംക്രമിക രോഗങ്ങളുടെ പ്രധാന കാരണം പ്രകൃതി ചൂഷണമാണെന്നും നാളത്തെ തലമുറയുടെ നിലനില്‍പിന് വേണ്ടി പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അയ്യൂബി പറഞ്ഞു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് പൂന്തുറ ഡിവിഷന്‍ പ്രസിഡന്റ് നദീറ, ജൂനിയര്‍ ഫ്രന്റ്‌സ് ഡിവിഷന്‍ കോ-ഓഡിനേറ്റര്‍ ജാബിര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss