|    Mar 24 Fri, 2017 3:59 pm
FLASH NEWS

ജൂനിയര്‍ ഫ്രന്റ്‌സ് പരിസ്ഥിതി വാരാഘോഷത്തിന് ഇന്നു തുടക്കം

Published : 5th June 2016 | Posted By: SMR

കോഴിക്കോട്: മരം നാടിന്റെ വരം, വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുക എന്ന സന്ദേശമുയര്‍ത്തി ജൂനിയര്‍ ഫ്രന്റ്‌സ് ജൂണ്‍ 5 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ആലുവ ഗവണ്‍മെന്റ് ആശുപത്രി വളപ്പില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ചിന്നന്‍ എ പൈനേടത്ത് പരിസ്ഥിതി സംരക്ഷണ സംന്ദേശം നല്‍കും. കാംപയിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ചിത്രരചന, മുദ്രാവാക്യം, പ്ലക്കാഡ്, കവിത രചന എന്നീ ഇനങ്ങളില്‍ മല്‍സരം സംഘടിപ്പിക്കും. കാംപയിന്‍ കാലയളവില്‍ സംസ്ഥാന വ്യാപകമായി പച്ചക്കറി വിത്ത് വിതരണം അടുക്കളത്തോട്ട നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തല്‍ പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജുനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ജന: സെക്രട്ടറി ആമിര്‍ ബിന്‍ സലിം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക