|    May 30 Tue, 2017 9:21 am
FLASH NEWS

ജൂനിയര്‍ ഫ്രന്റ്‌സ്-തേജസ് ഫ്രീഡം ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

Published : 12th September 2016 | Posted By: G.A.G
quiz

വൈഷ്ണവ്, ഗാലിയ അന്‍സാര്‍, ഫൈസല്‍

കോഴിക്കോട്: തേജസ് ദിനപത്രവുമായി ചേര്‍ന്ന് ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉളിയില്‍ ജിയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി വട്ടക്കയം മീന്തേരി വി വൈഷ്ണവിനാണ് ഒന്നാംസ്ഥാനം.
കൊല്ലം കരുനാഗപ്പള്ളി കനോസ കോണ്‍വെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി കെഎസ് പുരം ഹാമി വില്ലയിലെ ഗാലിയ അന്‍സാറിനാണ് രണ്ടാംസ്ഥാനം.
പാനായിക്കുളം ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കൊച്ചുപറമ്പില്‍ കെ എസ് ഫൈസലിനാണ് മൂന്നാംസ്ഥാനം. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് 15,000ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം എഴുതിയവരില്‍ നിന്നു നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം നടന്ന ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനവേദിയില്‍ അമ്പലപ്പുഴ മടക്ക് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ നൗഷാദാണ് വിജയികളെ നറുക്കിട്ടെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day