|    Jun 25 Mon, 2018 6:51 pm
FLASH NEWS
Home   >  Kerala   >  

ജൂനിയര്‍ ഫ്രന്റ്‌സും തേജസ് പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 3rd August 2017 | Posted By: mi.ptk

തിരുവനന്തപുരം: ജൂനിയര്‍ ഫ്രന്റ്‌സും തേജസ് ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30ന് വിതുര ഗവ:യു.പി. സ്‌കൂളിലാണ് ഉദ്ഘാടനം. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികളില്‍ സ്വാതന്ത്ര്യ സ്മരണകള്‍ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാഹുല്‍ നാഥ് അലിഖാന്‍, തൊളിക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഷ്‌കര്‍ തൊളിക്കോട്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീന്‍ അയ്യൂബി,
ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ.സുല്‍ഫി, ജൂനിയര്‍ ഫ്രണ്ട് സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്.എല്‍ സജാദ്, തേജസ് ലേഖകന്‍ സിയാദ് തൊളിക്കോട്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍.പുഷ്പലത, പി.ടി.എ പ്രസിഡന്റ് ആര്‍.രവിബാലന്‍, സ്റ്റാഫ് സെക്രട്ടറി ജി.ബിനുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗസ്ത് 15 വരെ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തിന്റെ  വിജയികളെ ആഗസ്ത് അവസാന വാരം പ്രഖ്യാപിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss