|    Jan 18 Wed, 2017 5:04 am
FLASH NEWS
Home   >  Sports  >  Cricket  >  

‘ജൂനിയര്‍ ദ്രാവിഡിന്’ സെഞ്ച്വറി

Published : 22nd April 2016 | Posted By: swapna en

anvay-rahul-dravid

ബംഗളൂരു: ക്രിക്കറ്റ് ലോകം കണ്ട മികച്ച ബാറ്റ്‌സ്മാരിലൊരാളായ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനു പിന്നാലെ മകനും ക്രിക്കറ്റ് കളത്തില്‍ ശ്രദ്ധ നേടുന്നു. അണ്ടര്‍ 14 ക്ലബ്ബ് ക്രിക്കറ്റ് മല്‍സരത്തില്‍ സെഞ്ച്വറി നേടിയാണ് 10 വയസ്സുകാരനായ സമിത് ദ്രാവിഡ് ശ്രദ്ധ പിടിച്ചുപയറ്റിയത്. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രാങ്ക് ആന്റണി പബ്ലിക്ക് സ്‌കൂളിനെതിരേ ബാംഗ്ലൂര്‍ യൂനൈറ്റഡ് ക്രിക്കറ്റ് ടീമിനു വേണ്ടി 125 റണ്‍സാണ് ജൂനിയര്‍ ദ്രാവിഡ് അടിച്ചുകൂട്ടിയത്. ഇതില്‍ 12 ബൗണ്ടറികളും സമിതിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. അച്ഛന്റെ ക്ലാസ് ഷോട്ടുകളും സമിത് തന്റെ ഇന്നിങ്‌സില്‍ പുറത്തെടുത്തു. മല്‍സരത്തില്‍ ബാംഗ്ലൂര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക