|    Aug 17 Fri, 2018 12:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി കെജിഎംഒഎ

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോലിസ് ചോദ്യം ചെയ്ത ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി കെജിഎംഒഎ. സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കുന്ന കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന് പിന്തുണയയുമായാണ് കെജിഎംഒഎ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ പോരായ്മകള്‍ മറച്ചുവച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് കെജിഎംഒഎ അറിയിച്ചു.  അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കു പുറമെ മെഡിക്കല്‍ കോളജിലെ മറ്റ് ജീവനക്കാരുടെയും വകുപ്പ് മേധാവികളെയും അടക്കം മൊഴിരേഖപ്പെടുത്തുന്ന നടപടികളുമായി പോലിസും സജീവമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss