|    Jun 26 Mon, 2017 4:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളം തന്നെ ചാംപ്യന്‍മാര്‍

Published : 15th November 2016 | Posted By: SMR

കോയമ്പത്തൂര്‍: 32ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പടയോട്ടം. അഞ്ചു ദിവസങ്ങളായി നടന്ന മീറ്റില്‍ കേരളം ഓവറോള്‍ കിരീടം ചൂടി. 429 പോയിന്റോടെയാണ് കേരളം ചാംപ്യ ന്‍ പട്ടം കൈക്കലാക്കിയത്. 413.5 പോയിന്റുമായി തമിഴ്‌നാട് റണ്ണറപ്പായി.
പുരുഷ വിഭാഗത്തില്‍ ഹരിയാനയും തമിഴ്‌നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. വനിതകളില്‍ 268 പോയിന്റ് നേടി കേരളം വിജയികളായി. തമിഴ്‌നാടായാണ് ഈയിനത്തിലും രണ്ടാംസ്ഥാനത്ത്. വനിതകളിലാണ് കേരളം ഏറ്റവും മികച്ച പ്രകടനം നടത്തിയത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളമാണ് ചാംപ്യന്മാര്‍. കേരളത്തിനു 83 പോയിന്റുണ്ട്. 51 പോയിന്റ് ലഭിച്ച തമിഴ്‌നാട് രണ്ടാമതെത്തി.
മീറ്റിലെ മികച്ച അത്‌ലറ്റുകളുടെ തിരഞ്ഞെടുപ്പില്‍ ഹരിയാനയ്ക്കാണ് ആധിപത്യം. ജൂനിയര്‍ മെന്‍, യൂത്ത് ബോയ്‌സ്, അണ്ടര്‍ 16 വിഭാഗങ്ങളില്‍ ഹരിയാന താരങ്ങളാണ് മികച്ച അത്‌ലറ്റുകള്‍ക്കുള്ള പുരസ്‌കാരം നേടിയത്. പെ ണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗത്തി ല്‍ അപര്‍ണ റോയ് മികച്ച താരമായത് മാത്രമാണ് കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കിയത്.
ഇന്നലെ അണ്ടര്‍ 20 വിഭാഗം  ട്രിപ്പിള്‍ജംപില്‍ സനല്‍ സ്‌കറിയ, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു എന്നിവര്‍ കേരളത്തിനായി സ്വര്‍ണം കൊയ്തു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ എം ജിഷ്‌ന, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സി അഭിനവ്, പെണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ടി സൂര്യമോള്‍, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അതുല്യ ഉദയന്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അശ്വിന്‍ ആന്റണി, അണ്ടര്‍ 20 4-400 മീ റിലേ വനിതാ ടീം എന്നിവര്‍ കേരളത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചു.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ടി വി അഖില്‍, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ മുഹമ്മദ് സാദത്ത്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി ബബിത,  അണ്ടര്‍ 20 പുരുഷ വിഭാഗം 4-400 മീ റിലേ ടീം എന്നിവര്‍ വെങ്കലത്തിന് അവകാശികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക