|    Sep 23 Sun, 2018 5:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജൂതരാഷ്ട്ര ബില്ല്: തെല്‍അവീവില്‍ സംയുക്ത പ്രതിഷേധം

Published : 13th August 2018 | Posted By: kasim kzm

തെല്‍ അവീവ്: ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെല്‍ അവീവില്‍ ജൂതരും അറബ്‌വംശജരും അടക്കം ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധം. കഴിഞ്ഞ മാസമാണ് ഇസ്രായേലിനെ ജൂതരാഷ്ട്രമാക്കി പാര്‍ലമെന്റ് ബില്ല് പാസാക്കിയത്.
പ്രതിഷേധ റാലിയില്‍ ജൂതരും അറബ്‌വംശജരും ഒന്നിച്ച് അണിനിരന്നത് ലോക മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. ഇത് ആശ്ചര്യകരമാണ്. ഒരു കാര്യത്തിനു വേണ്ടി ജൂതരും അറബ് വംശജരും ഒന്നിച്ചു പോരാടുന്നതു താന്‍ ആദ്യമായി കാണുകയാണ്- പ്രക്ഷോഭകരിലൊരാള്‍ പറഞ്ഞു.
ജനാധിപത്യത്തിലും സമത്വത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ഇതു പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളിലും മറ്റും ജൂതര്‍ക്കു മുന്‍ഗണന നല്‍കുന്ന ജൂതരാഷ്ട്ര ബില്ല് അറബ്‌വംശജരടക്കമുള്ള മറ്റു മത വിഭാഗങ്ങളെ രണ്ടാംതരം പൗരന്‍മാരായാണു പരിഗണിക്കുക.
ഹീബ്രു ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ബില്ല് അറബിയെ പ്രത്യേക പരിഗണനയുള്ള ഭാഷയാക്കി തരംതാഴ്ത്തുകയും ചെയ്തിരുന്നു. ബില്ല്് ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്കു നിയമസാധുത നല്‍കുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ചകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബില്ലിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss