|    Apr 21 Sat, 2018 10:53 pm
FLASH NEWS
Home   >  Kerala   >  

ജൂണ്‍ 15ന് സംസ്ഥാന മോട്ടോര്‍വാഹന പണിമുടക്ക്

Published : 30th May 2016 | Posted By: mi.ptk

vehicle-infocusതിരുവന്തപുരം: ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനത്ത് ജൂണ്‍ 15 ന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു.
ആറ് കോര്‍പ്പറേഷനുകളിലായി 10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിയ്ക്ക് മുകളിലുള്ള  ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം ഈ ഉത്തരവ് ഭാഗികമായി ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss