|    Dec 14 Fri, 2018 4:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജൂണ്‍ 13 വരെ ടീസ്തയെ അറസ്റ്റ് ചെയ്യരുത്: കോടതി

Published : 29th May 2018 | Posted By: kasim kzm

അഹ്മദാബാദ്: സാമൂഹികപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും ജൂണ്‍ 13 വരെ അറസ്റ്റ് നടപടികളില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതി ഒഴിവാക്കി. ജൂണ്‍ 13 വരെയാണ് അറസറ്റില്‍ നിന്ന് താല്‍ക്കാലിക സുരക്ഷ നല്‍കിയത്. കേസ് ആദ്യം ജസ്റ്റിസ് എ വൈ കോഗ്‌ജെയുടെ മുമ്പിലെത്തിയെങ്കിലും ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവിനു കൈമാറുകയായിരുന്നു.
ജൂണ്‍ 12നാണു കേസ് വീണ്ടും പരിഗണിക്കുക. മെയ് രണ്ടു മുതല്‍ 31 വരെയായിരുന്നു നേരത്തെ സുപ്രിംകോടതി അറസ്റ്റ് തടഞ്ഞത്. 2002ലെ ഗുജറാത്ത് കലാപ ഇരകള്‍ക്കായി സമാഹരിച്ച തുകയില്‍ നിന്ന് 3.85 കോടി രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഗുജറാത്ത് പോലിസ് ഇരുവര്‍ക്കുമെതിരേ ചുമത്തിയ കുറ്റം. ഇവരുടെ ഉടമസ്ഥതയിലുള്ള ജസ്റ്റിസ് ആന്റ് പീസ് എന്ന ട്രസ്റ്റിന്റെയും സബ്‌രംഗ് എന്ന എന്‍ജിഒയുടെയും പേരിലാണ് സംഭാവനകള്‍ വന്നത്. 2010-13 കാലയളവില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം 1.4 കോടി രൂപ സംഘടനയ്ക്കു നല്‍കിയതായും ഇതു വകമാറ്റിയെന്നും പോലിസ് ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss