|    Jun 20 Wed, 2018 10:52 pm
FLASH NEWS
Home   >  Kerala   >  

ജൂണ്‍ 10 വരെ ശക്തമായ മഴയും 11ന് അതിശക്തമായ മഴയും: ജാഗ്രത വേണം

Published : 8th June 2018 | Posted By: sruthi srt

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂലം സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ 70 മുതല്‍ 110 മില്ലിമീറ്റര്‍ മഴ ലഭിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാവുന്ന സാഹചര്യത്തില്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനും മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതിനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുഴകളിലും തോടുകളിലും വെള്ളക്കെട്ടുകളിലും ജലനിരപ്പ് ഉയരാന്‍ ഇടയുള്ളതിനാല്‍ മഴയത്ത് ഇറങ്ങരുതെന്നും ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കി.
ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഡിടിപിസി അധികൃതരോട് ആവശ്യപ്പെട്ടു. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss