|    Jun 25 Mon, 2018 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജൂണ്‍ ഒന്നിനു മുമ്പ് പാഠപുസ്തകവും യൂനിഫോമും : വിദ്യാഭ്യാസ മന്ത്രി

Published : 3rd May 2017 | Posted By: fsq

 

തൃശൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജൂണ്‍ ഒന്നിനു മുമ്പ് പാഠപുസ്തകവും യൂനിഫോമും എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പുതുക്കാട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുക്കാട് പഞ്ചായത്തിലെ ചാക്കോചിറയിലെ വീടുകളില്‍ കയറി അഭ്യര്‍ഥന നടത്തിയാണ് മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ സൗകര്യങ്ങളും ഒരുക്കിയശേഷം കുട്ടികളെ സ്‌കൂളുകളിലേക്കു ക്ഷണിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വീടുകളില്‍ നിന്നും കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം ഓരോ വീട്ടിലും എത്തിയതായി ഗൃഹസന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss