|    Jul 26 Wed, 2017 10:08 pm
FLASH NEWS
Home   >  News now   >  

ജൂണോ ഉപഗ്രഹം വ്യാഴത്തെ ചുറ്റിത്തുടങ്ങി

Published : 5th July 2016 | Posted By: mi.ptk

juno

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ജൂണോ പേടകം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ ചുറ്റിത്തുടങ്ങി. 2011 ഓഗസ്റ്റ് അഞ്ചിന് വിക്ഷേപിച്ച ജോണോ ഉപഗ്രഹം അഞ്ച് വര്‍ഷംകൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ്  വ്യഴത്തിന്റെ അരികിലെത്തിയത്. ഇതുവരെ മറ്റ് ഒരു ഉപഗ്രഹവും എത്താത്ത അത്ര അടുത്തെത്തി ഗ്രഹത്തെ നിരീക്ഷിക്കുകയാണ് ജൂണോയുടെ ലക്ഷ്യം.വ്യാഴത്തിന്റെ അന്തരീക്ഷ ജലാംശം,കാന്തിക വലയം,ഗുരുത്വാകര്‍ഷണംതുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം വ്യാഴത്തിലെ കട്ടിയേറിയ വാതകമേഘങ്ങള്‍ക്ക് കീഴില്‍  സംഭവിക്കുന്നത് എന്താണെന്ന്  മനസിലാക്കാന്‍ ജൂണോയിലൂടെ കഴിയുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക