|    Feb 23 Fri, 2018 12:30 am
FLASH NEWS

ജൂണോടുകൂടി കോടതി പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷ

Published : 10th January 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കോടതി സമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു. നിശ്ചിത കാലയളവിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാവുന്ന കെട്ടിട സമുച്ചയം ജൂണ്‍ പകുതിയോടെ കോടതി പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. വരുന്ന വര്‍ഷാവസാനം വരെ നിര്‍മാണ കാലാവധിയുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ കുറെ തീര്‍ന്നതിനാലാണ് ഉദ്ദേശിച്ചതിലും വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നത്. എന്നാല്‍ നിര്‍മാണ കരാര്‍ നല്‍കിയ വ്യക്തി നിര്‍മാണകരാര്‍ മറ്റൊരു വ്യക്തിക്ക് മറിച്ചുനല്‍കിയതായി ആരോപണമുണ്ട്. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ക്കയ്ക്കും നനയും മറ്റും വേണ്ടത്ര ലഭിച്ചിട്ടില്ലെന്നും ഇത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നതും വസ്തുതയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇഷ്ടികയ്ക്ക് പകരം ബ്രിക്‌സ് ഉപയോഗിക്കുന്നതും നിര്‍മാണപ്രവര്‍ത്തന—ങ്ങളിലെ അപാകതയും പണിപൂര്‍ത്തീകരിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ചോര്‍ന്നൊലിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ അവസ്ഥ പോലാവുമെന്ന ഭയപ്പാടും നിലനില്‍ക്കുന്നുണ്ട്. 16.5 കോടി രുപയാണ് നാലുനിലകളിലായി നിര്‍മിക്കുന്ന കെട്ടിട സമുച്ചത്തിന്റെ ചെലവ്്. നിലവിലെ നാലു കോടതികള്‍ക്കു പുറമെ ഒരു കോടതിക്കു കൂടി അധികമായി പ്രവര്‍ത്തിക്കാനുള്ള സ്ഥലം പുതിയ കെട്ടിടത്തിലുണ്ട്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി, മുന്‍സിഫ് കോടതി, സബ് മജിസ്ട്രറ്റ് കോടതി, വാഹന നഷ്ടപരിഹാര ട്രൈബ്യുണല്‍ എന്നിവയാണ് നിലവില്‍ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നത്. നൂറു വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്ന കച്ചേരിതാഴത്തെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 2015 മെയിലാണ് കോടതി നിര്‍മാണം ആരംഭിച്ചത്. 30 മാസങ്ങള്‍കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായപ്പോള്‍ ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്യാമെന്നായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി ആദ്യം അറിയിച്ചത്. എന്നാല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങാന്‍ എട്ടുമാസം കാലതാമസമുണ്ടായതാണ് ഉദ്ഘാടനം നീട്ടിവെക്കാന്‍ കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss