|    Jan 16 Mon, 2017 6:35 pm

ജുവലറിയിലെ മോഷണം: ജീവനക്കാരനായ പ്രതി അറസറ്റില്‍

Published : 27th July 2016 | Posted By: SMR

കൊല്ലം: ജില്ലയിലെ ഒരു പ്രമുഖ ജുവലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.
കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്‌ക്വാഡ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാവനാട് കേര നഗര്‍ കളീക്കല്‍ വീട്ടില്‍ ബിനു കൃഷ്ണന്‍ (24) ആണ് പോലിസ് പിടിയിലായത്.
സ്വര്‍ണ്ണാഭരണ ശാലയില്‍ ഒരാഴ്ച മുമ്പ് സെയില്‍സ്മാനായി ചേര്‍ന്ന ഇയാള്‍ 32 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കൊലുസ്സുകള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി ജുവലറി അടക്കുന്ന സമയത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് കൊലുസ്സുകള്‍ കുറവുണ്ടെന്ന് ശ്രദ്ധയില്‍പ്പെടുകയും, ജുവലറി അധികൃതര്‍ ഈസ്റ്റ് പോലിസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കി. തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അനിമേഷനില്‍ ഡിപ്ലോമക്കാരനായ ഇയാള്‍ വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചിട്ടുണ്ടെന്നും, ഇതുപയോഗിച്ച് കൊല്ലത്തെ തന്നെ മറ്റൊരു ജുവലറിയില്‍ നിന്നും മറ്റൊരാളുടെ ബൈക്ക് കാണിച്ച് 35,000/- രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.. ഏസിപി സ്‌പെഷ്യല്‍ ബ്രാഞ്ച് റെക്‌സ് ബോബി അര്‍വിന്‍, ഏസിപി കൊല്ലം ജോര്‍ജ്ജ് കോശി, സിഐ ഈസ്റ്റ് മഞ്ജുലാല്‍, എസ് ഐ ഈസ്റ്റ് ജയകൃഷ്ണന്‍, അഡീഷണല്‍ എസ്‌ഐ മാരായ മുഹമ്മദ് ബഷീര്‍, സുരേഷ്‌കുമാര്‍, ഏഎസ്‌ഐ മാരായ മജീദ്, ജോസ് പ്രകാശ്, സിപിഒ മാരായ കൃഷ്ണകുമാര്‍, ബൈജു ജറോം, ഗുരുപ്രസാദ്, മനു, ഹരിലാല്‍ എന്നിവരടങ്ങിയ സം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക