|    Jan 18 Wed, 2017 5:41 pm
FLASH NEWS

ജുമുഅ വേളയിലെ കൗണ്‍സില്‍ യോഗം; പ്രതിഷേധവുമായി ലീഗ്

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: ജുമുഅ പ്രാര്‍ഥനാ സമയം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തതിനെതിരേ പ്രതിഷേധവുമായി മുസ്്‌ലിംലീഗ്. ഇന്നലെ ഉച്ചയ്ക്കാണ് മത വിശ്വാസത്തിനും അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന രീതിയില്‍ കൗ ണ്‍സില്‍ യോഗം ചേര്‍ന്നത്. രണ്ടുദിവസം മുമ്പ്് നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാര സമയത്ത് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. മാത്രമല്ല, മാധ്യമങ്ങള്‍ക്ക് അറിയിപ്പ് പോലും നല്‍കാതെയാണ് യോഗം ചേര്‍ന്നത്. സാധാരണയായി മാധ്യമങ്ങള്‍ക്ക് തലേന്നു തന്നെ യോഗത്തിന്റെ അറിയിപ്പ് നല്‍കാറുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അജണ്ട പോലും വിതരണം ചെയ്തിരുന്നില്ല. സപ്ലിമെന്ററി അജണ്ട ചില കൗണ്‍സിലര്‍മാര്‍ക്ക് അജണ്ട വായിച്ച ശേഷമാണു നല്‍കിയത്. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത നടപടികളാണിതെന്നു കൗ ണ്‍സില്‍ യോഗത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. ഭരണകക്ഷിയായ എല്‍ഡിഫിലെ പാര്‍ട്ടികളിലും പ്രതിപക്ഷ പാര്‍ട്ടികളിലും നിരവധി മുസ്്‌ലിം കൗണ്‍സിലര്‍മാരുണ്ട് എന്നിരിക്കെയാണ് കോര്‍പറേഷന്റെ നടപടി. ഇസ്്‌ലാംമത വിശ്വാസികളായ കൗണ്‍സില്‍മാരെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകകയെന്ന ലക്ഷ്യത്തോടെയുള്ള മേയറുടെയും സെക്രട്ടറിയും നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കണ്ണൂര്‍ മേഖലാ മുസ്്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മത ന്യൂനപക്ഷ വിഭാഗങ്ങലുടെ വോട്ട് നേടിയാണ് ഇടത്പക്ഷം അധികാരത്തില്‍ വന്നതെന്ന് വീമ്പിളക്കുന്നവര്‍ തന്നെ നിര്‍ബന്ധിത അനുഷ്ഠാന കര്‍മമായ നമസ്‌കാരത്തിന് തടസ്സം നില്‍ക്കുന്ന സമീപനം സ്വീകരിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന്  പ്രസിഡന്റ് സി സമീറും ജനറല്‍ സെക്രട്ടറി എം മുസ്്്‌ലിഹും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഉച്ചയ്ക്ക് 1.30ന് നടത്തിയ യോഗം ലീഗ് കൗണ്‍സിലര്‍മാരുെട എതിര്‍പ്പിനെ തുടര്‍ന്ന് ബഹളമയമായി.അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക