|    Jun 29 Thu, 2017 2:15 am
FLASH NEWS

ജുമുഅ നമസ്‌കാരം; വെള്ളാപ്പള്ളി കോളജില്‍ അനുമതിയില്ല

Published : 26th November 2016 | Posted By: SMR

കായംകുളം: വെള്ളാപ്പള്ളി എന്‍ജിനീറിങ്് കോളജില്‍ മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കുമെന്ന കോളജ് അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് കോളജിലെത്തിയ എംഎസ്എഫ് പ്രവര്‍ത്തകരായ നാലു പേരെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. ജില്ലാ ഖജാഞ്ചി അന്‍ഷാദ് (19), മണ്ഡലം ഭാരവാഹികളായ അബീസ്(18), നൗഫല്‍ (18), ഇര്‍ഫാന്‍ (18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കോളജില്‍ വെള്ളിയാഴ്ചകളില്‍ മുസ്്‌ലിം കുട്ടികള്‍ക്കു ജുമാ നമസ്‌കാരത്തിന് അനുമതി നല്‍കുന്ന കാര്യം അന്വേഷിക്കാനായി ഇന്നലെ ഉച്ചയ്ക്ക് കോളജില്‍ എത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ വള്ളികുന്നം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലിസ് പ്രകോപനമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അധികൃതരുമായി സംസാരിക്കാന്‍ അകത്തേക്ക് പോയ സമയത്താണ് പോലിസ് എത്തി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കോളജിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരുവിധ ഉപാധിയും കൂടാതെ വിദ്യാര്‍ഥികളെ ജുമുഅ നമസ്‌കാരത്തിന് വിടാമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.  എച്ച് ഗണേഷ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ കോളജില്‍ എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക