|    Oct 22 Mon, 2018 12:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജുമാ മസ്ജിദ് ആക്രമണം : അഖിലിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Published : 27th September 2017 | Posted By: fsq

 

അടൂര്‍: അടൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് നേരേ നടന്ന അക്രമണത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതി വള്ളിക്കോട് കൈപ്പട്ടൂര്‍ പുത്തന്‍കുരിശ് കല്ലുവിള പടിഞ്ഞാറ്റേതില്‍ അഖില്‍(25)നെ ഇന്ന് പോലിസ് കസ്റ്റഡിയില്‍ വാങ്ങും. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ നടന്ന സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അടൂരില്‍ മറ്റ് ചിലരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും ഇവരെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അഖിലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ പോലിസ് മേധാവി ഡോ. എസ് സതീഷ് ബിനോ  സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss