|    Dec 15 Sat, 2018 12:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ജുബൈല്‍ ആംപ്‌സ് പ്രശ്‌നോത്തരി മല്‍സരം നവം 16ന്

Published : 13th November 2018 | Posted By: AAK

ദമ്മാം: അസോസിയേഷന്‍ ഓഫ് മലയാളി പ്രൊഫഷനല്‍സ് ഇന്‍ സൗദി അറേബ്യ (ആംപ്‌സ്) ജുബൈലില്‍ സംഘടിപ്പിക്കുന്ന ദി ചലഞ്ച്: ആംപ്‌സ് ക്വിസ്-2018 മല്‍സരം നവംബര്‍ 16ന് വെള്ളിയാഴ്ച ബീച്ച് ക്യാംപില്‍ നടക്കും. രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 800ലധികം വിദ്യാര്‍ഥകള്‍ മാറ്റുരയ്ക്കുന്ന പ്രശ്‌നോത്തരി മല്‍സരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ പ്രിലിമിനറി എഴുത്തു പരീക്ഷയില്‍ മുന്നിലെത്തുന്നവരാണ് അവരുടെ സ്‌കൂളുകളെ പ്രതിനിധാനം ചെയ്യുക. മൂന്നു പേരടങ്ങുന്ന ടീമാണ് മല്‍സരത്തില്‍ പങ്കെടുക്കുക. പ്രാഥമിക റൗണ്ടില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന എട്ടു ടീമുകളാണ് ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കല, സാഹിത്യം, കായികം തുടങ്ങി എട്ടു റൗണ്ടുകളിലൂടെ കടന്നു പോകുന്ന അവസാന ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. പ്രേക്ഷകര്‍ക്കു കൂടി പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലാണ് മല്‍സരം സംവിധാനിച്ചിട്ടുള്ളതെന്ന് ആംപ്‌സ് പ്രസിഡന്റ് സി ആര്‍ ബിജു വ്യക്തമാക്കി. ആംപ്‌സ് ക്വിസ് ലോഗോ പ്രകാശനം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സയിദ് ഹമീദ് നിര്‍വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇവന്റ് ചെയര്‍മാന്‍ ഊമ്മന്‍ തോമസ്, വൈസ് ചെയര്‍മാന്‍ ജയന്‍ കെ വാര്യര്‍, ആംപ്‌സ് വൈസ് പ്രസിഡന്റ് ജോജു മാത്യു, ഷിബു സേവ്യര്‍, ക്വിസ് മാസ്റ്റര്‍മാരായ സുരേഷ് കുമാര്‍, മുരളി കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss