|    Oct 24 Tue, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജുബൈലില്‍ അപകടം; മലയാളി മരിച്ചു

Published : 18th October 2016 | Posted By: SMR

ജുബൈല്‍: സൗദി ജുബൈലിലെ ഖൊനൈനി 33ാം നമ്പര്‍ പമ്പിനടുത്തുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം രാമന്‍കുളങ്ങര കീര്‍ത്തിയില്‍ കൃഷ്ണകുമാര്‍ നീലകണ്ടന്‍ ആചാരി (44)യാണ് മരിച്ചത്. കൂടെയുണ്ടായ കാസര്‍കോട് സ്വദേശി യൂസഫിനെ ഗുരുതര പരിക്കുകളോടെ ജുബൈല്‍ അല്‍ മുവാസാത്ത് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
ജോലികഴിഞ്ഞ് മടങ്ങവെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ തല്‍ക്ഷണം മരിച്ചു. ജുബൈല്‍ ബാസ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കൃഷ്ണകുമാറിന്റെ ഭാര്യ: സീന. രണ്ട് പെണ്‍മക്കളുണ്ട്.
ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക