|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  National   >  

ജുനൈദ് വധം: പ്രതികള്‍ക്കെതിരായ പ്രധാന വകുപ്പുകള്‍ ഒഴിവാക്കി

Published : 21st September 2017 | Posted By: shadina sdna


ഹരിയാന: ജുനൈദ് കൊലപാതക കേസ് ദുര്‍ബലമാക്കാന്‍ പോലിസ് നീക്കം. കലാപ ശ്രമം, നിയമ വിരുദ്ധമായി സംഘടിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ നേരത്തെ ചുമത്തിയിരുന്ന പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്തുകളഞ്ഞു. ഇതോടെ കേസില്‍ കസ്റ്റഡിയിലായിരുന്ന 6 പ്രതികളില്‍ 4 പേര്‍ക്കും ജാമ്യം ലഭിച്ചു. മറ്റൊരു പ്രതി രാമേശ്വറും കഴിഞ്ഞ ദിവസം ഫരീദബാദ് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഹരിയാനയിലെ ബല്ലബ് ഗഡിനടുത്തുള്ള ഖണ്ഡാവലി ഗ്രാമവാസി ജുനൈദ് ജൂണ്‍ 22 നാണ് ഡല്‍ഹി മധുര ലോക്കല്‍ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ടത്. കേസിലെ മറ്റു രണ്ട് പ്രതികളെ പോലിസിന് കണ്ടെത്താനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. എന്നാല്‍ അന്വേഷണത്തിലെ കണ്ടത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ചതെന്നാണ് ഹരിയാനാ റെയില്‍വെ പോലിസിന്റെ വിശദീകരണം. കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് വഴി തിരിച്ച് വിട്ട് അവസാനിപ്പിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്ന് ജുനൈദിന്റെ കുടുബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിബ്‌റാഷ് അഹമ്മദ് ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss