|    Aug 18 Fri, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജുനൈദിന്റെ കുടുംബത്തിന് സിപിഎം 10 ലക്ഷം നല്‍കും

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഹിന്ദുത്വ അക്രമികള്‍ ട്രെയിനില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് ജുനൈദിന്റ കുടുംബത്തിന് സിപിഎം 10 ലക്ഷം ധനസഹായം നല്‍കും. സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിനൊപ്പം സന്ദര്‍ശിച്ച് കുടുംബത്തിന്റെ സ്ഥിതി വിശദീകരിച്ചിരുന്നു. അന്ന് കുടുംബത്തിന് എല്ലാസഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഈ തുക നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വഴി ഈ തുക ജൂനൈദിന്റെ കുടുംബത്തിന് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക