|    Aug 15 Wed, 2018 7:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സി പി ജോണ്‍

Published : 10th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസങ്ങള്‍ അര്‍ഹരായവരിലേ—ക്ക് എത്തുന്നുവെന്ന കാര്യം ഉറപ്പുവരുത്തുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ധനസഹായം, വീട്, ജോലി തുടങ്ങിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ക്ക് അര്‍ഹരാവയവരെ കണ്ടെത്തുന്നതിനും അവര്‍ക്കത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു സംവിധാനം ആവശ്യമാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചാല്‍ അര്‍ഹരായവര്‍ക്ക് ഇവ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കഴിയും. സഹായങ്ങള്‍ നേടിയെടുക്കാ ന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് അലഞ്ഞുനടക്കേണ്ട സാഹചര്യമാണുള്ളത്. കമ്മീഷന്‍ രൂപീകരിച്ചാല്‍ അര്‍ഹരായവര്‍ക്ക് അവ ലഭ്യമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss