|    Dec 15 Fri, 2017 12:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജുഡീഷ്യല്‍ അന്വേഷണം വേണം: സിപിഐ എംഎല്‍ റെഡ്ഫഌഗ്

Published : 26th November 2016 | Posted By: SMR

കൊച്ചി: നിലമ്പൂരിനടുത്ത് കരുളായി വനത്തില്‍ കേരള പോലിസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗവും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള പോലിസിന്റെ വിശദീകരണം അവ്യക്തമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിപിഐ എംഎല്‍ റെഡ്ഫഌഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നിലമ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകം കേരളത്തിന് അഭിമാനിക്കാവുന്ന ആഹ്ലാദകരമായ സംഭവമാണെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും ജനാധിപത്യബോധത്തെയും അവഹേളിക്കുന്ന ഒന്നാണ്- അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക