|    Aug 17 Thu, 2017 7:30 am
FLASH NEWS

ജീവിത സൂക്ഷ്മത ആരാധനകളെ ശ്രേഷ്ഠവല്‍ക്കരിക്കും: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Published : 20th June 2017 | Posted By: fsq

 

കടയ്ക്കല്‍: ജീവിത സൂക്ഷ്മതയാണ് ആരാധനാ കര്‍മങ്ങളെ ശ്രേഷ്ഠവല്‍ക്കരിക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. കെഎംവൈഎഫ് കടയ്ക്കല്‍ മുക്കുന്നം മന്നാനിയാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമദാന്‍ റിലീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്രതാനുഷ്ഠാനത്തിന്റെ മുഖ്യ ലക്ഷ്യവും സൂക്ഷ്മതയാണ്. കേവലം ഒരു മാസം മാത്രമുള്ള സൂക്ഷ്മമായ ജീവിതം മാത്രമല്ല, വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒരുമാസം കൊണ്ട് നേടിയെടുക്കുന്ന ജീവിത വിശുദ്ധിയും സൂക്ഷ്മതയും തുടര്‍ ജീവിതത്തിലുടനീളമുള്ള പരിവര്‍ത്തനത്തിന് കാരണമാകണമെന്നും അദ്ദേഹം പറഞ്ഞു. കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജൂനൈദ് അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ എസ്എസ്എല്‍സി, പ്ലസ്ടു, മദ്‌റസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇലവുപാലം ശുസുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി. നിര്‍ധന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം ഹാഫിസ് അബ്ദുല്‍ ലത്തീഫ് മൗലവിയും രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം മുഹമ്മദ് റാഫി ബാഖവിയും കുട്ടികള്‍ക്കുള്ള വസ്ത്ര വിതരണം ഇ എം ഹുസൈന്‍, എസ്എം ഹസന്‍ എന്നിവരും പെരുന്നാള്‍ കിറ്റിന്റെ വിതരണം എ നൗഷാദ്, എസ് ഫൈസല്‍ എന്നിവരും നിര്‍വഹിച്ചു. എ എം യൂസുഫുല്‍ ഹാദി, റമീസ് എ സലാം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക