|    May 26 Fri, 2017 9:23 am
FLASH NEWS

ജീവിത സാഹചര്യങ്ങളോട്പടപൊരുതി മേഘ ഒന്നാമതെത്തി

Published : 28th November 2015 | Posted By: SMR

പത്തനംതിട്ട: റവന്യു ജില്ലാ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മേഘ മോഹന്‍ ഒന്നാമതെത്തി. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കഡന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മേഘ. മല്ലപ്പള്ളി അമ്പലത്തില്‍ കാലായില്‍ കാലായില്‍ മോഹനന്റെയും മഞ്ജുവിന്റെയും മകളാണ്.
ജീവിതത്തിലും കളിക്കളത്തിലൂം പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതുന്ന മേഘ റവന്യു ജില്ലാ കായിക മേളയില്‍ 1500, 3000 മീറ്റര്‍ ഇനങ്ങളില്‍ കഴിഞ്ഞ വര്‍ഷവും ഒന്നാമതെത്തിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ അധ്യാപകനായ ശ്രീധരന്റെ പരിശീലനത്തിലാണ് മേഘ മോഹനനും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day