|    Sep 26 Wed, 2018 8:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്്പ

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടാന്‍ യുഎഇ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ ഭരണാധികാരിയും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതാണ്. ബക്രീദ് ആശംസ നേരുന്നതിനായി ദുബായ് ഭരണാധികാരിയെ കണ്ടപ്പോള്‍ ലുലു ഗ്രൂപ്പ് ഉടമ യുസഫലിയെയാണ് ഈക്കാര്യ അറിയിച്ചത്. ഇതിന് പിന്നാലെ യുഎഇ സഹായിക്കുമെന്ന വാര്‍ത്ത തന്നെ അറിയിച്ചത് യൂസഫലിയാണ്. ഈക്കാര്യം അവര്‍ത്തിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് സഹായം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ഈ മാസം എട്ടുമുതല്‍ സംസ്ഥാനത്ത് 265 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി വ്യക്്തമാക്കി. ഇതോടെ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 417 ആയി ഉയര്‍ന്നു. 8,69,224 പേര്‍ ഇപ്പോഴും ക്യാംപുകളില്‍ തുടരുന്നു. കണക്കുകള്‍ അനുസരിച്ച് 7000 വീട് പൂര്‍ണമായും നശിച്ചു. 50000 ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ക്യാംപുകളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് 10000 രൂപ വീതം നല്‍കും. ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുക. ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ ക്യാംപുകളിലെ റവന്യു അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാംപില്‍ നിന്നും മടങ്ങിയവര്‍ക്കും ഇത് നല്‍കും. ഇതിനായി 242 കോടി രൂപ സിഎംഡിആര്‍എഫില്‍ നിന്നും മാറ്റി വെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസം കാര്യക്ഷമമായി നടപ്പിലാക്കാന്‍ വീടകളുടെയും കടകളുടേയും കണക്ക് ലഭിക്കണം. ഇവ കൃത്യമായി കിട്ടാന്‍ ഐടി അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോറം തയ്യാറാക്കിയിട്ടുണ്ട്. ദുരന്തമനുഭവിച്ച എല്ലാവരും രജിസ്‌്രേടഷന്‍ നടത്തണം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി വിവരശേഖരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ സഹായം നല്‍കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കേന്ദ്രത്തില്‍നിന്ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രേഖകള്‍ തിരിച്ച് നല്‍കുന്നതിന് സംവിധാനം ഒരുക്കും. സംസ്ഥാന വിവര സേങ്കേതിക വകുപ്പ് മറ്റുള്ളവരുമായി സഹകരിച്ച് ഒരു സോഫ്റ്റ് വെയര്‍ ഇതിനായി രൂപകല്‍പ്പന ചെയ്യും. സെപ്തംബര്‍ 6 മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അദാലത്തുകള്‍ വഴി ഇവ നടപ്പാക്കും. ചെറുകിട വ്യവസായം തകര്‍ന്നതും കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതായിട്ടുണ്ട്. വ്യവസായ പുനരുജ്ജീവനത്തിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പ നല്‍കാന്‍ ആലോചിക്കുന്നു. വായ്പ തിരിച്ചടവിന് 1 വര്‍ഷം മുതല്‍ 1.5 വര്‍ഷം മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഓണാവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. മഴക്കെടുതിയുടെ ഭാഗമായി മാലിന്യം വന്നു ചേര്‍ന്നിട്ടുണ്ട്. മാലിന്യ ശുചീകരണ ത്തിന് തദ്ദേശ സ്ഥാനങ്ങള്‍ ആവശ്യമായ സൗകര്യം ഒരുക്കണം. പുനരധിവാസത്തിനായി വിദഗ്ധരായ തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്തുന്നതിന് തൊഴിലാളി സംഘടനകളുടെ സഹകരണം ഉണ്ടാവണം. അതിനായി പ്രദേശിക തലത്തിലും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനം സൗജന്യ അരി ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. നല്‍കിയ അരി സൗജന്യമാക്കണമെന്നും 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സൗജന്യ റേഷന്‍ നല്‍കേണ്ടതുണ്ട്. ദുരന്തത്തിനു പിന്നാലെ വന്‍ സാമ്പത്തികബാധ്യത കൂടി കേരളത്തിനുമേല്‍ കെട്ടിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 500 കോടി കവിഞ്ഞതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതുവരെ 539 കോടി രൂപ ദുരിതാശ്വാസനിധിയിലേക്കു ലഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss