|    Oct 19 Fri, 2018 1:07 pm
FLASH NEWS

ജീവിതാവശ്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം കുത്തകകള്‍ക്ക് വിട്ട് നല്‍കരുത്

Published : 19th September 2017 | Posted By: fsq

 

ആലുവ: കുടുംബത്തിന്റെ ജീവിതാവശ്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം കുത്തകകള്‍ക്ക് വിട്ട് നല്‍കരുതെന്ന് പ്രത്യാശ അയല്‍പക്ക സൗഹൃദ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പ്രത്യാശ ജില്ലാ പ്രവര്‍ത്തക സംഗമം ആലുവ എഫ്ബിഒഎ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.     സാമ്പത്തിക അച്ചടക്കത്തിലൂടെ ഭദ്രമായിരുന്ന കുടുംബാന്തരീക്ഷം കുടുംബ ബജറ്റ് തീരുമാനിക്കുന്നത് കോര്‍പറേറ്റ് കമ്പനികളും കുത്തക മുതലാളിമാരുമായി മാറിയതോടെ തകിടം മറിഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെന്ന ശേഷം എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്ന സംസ്‌കാരത്തിന് മാറ്റം വരേണ്ടതാണ്. കുറഞ്ഞ കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള ചൂഷണം ചെയ്യുന്ന പലിശ സ്ഥാപനങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്വാശ്രയത്വം നേടിയെടുക്കാന്‍ പ്രത്യാശക്ക് കഴിഞ്ഞതായി അബ്ദുല്‍ ഹമീദ് പറഞ്ഞു. പ്രവര്‍ത്തക സംഗമത്തില്‍ പ്രത്യാശ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു. വീടുകളില്‍ ആരംഭിക്കാന്‍ കഴിയുന്ന ചെറുകിട വ്യവസായ സംരഭങ്ങളെക്കുറിച്ച് വ്യവസായ ഓഫിസര്‍ പി രാജന്‍ ക്ലാസെടുത്തു. പ്രത്യാശ സംസ്ഥാന ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, ഷൈല നുജൂം, ജില്ലാ സെക്രട്ടറി അബ്ദുല്‍ സലാം ചളിക്കവട്ടം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സരോജിനി ശങ്കരന്‍, അബു കുന്നശ്ശേരി പള്ളം, അബ്ദുല്‍ റഹ്്മാന്‍ ചേലക്കുളം, മനോജ് പി മൈലന്‍, ഭാരവാഹികളായ സുനിത നിസാര്‍, ബാബിയ ടീച്ചര്‍, റഷീദ് എടയപ്പുറം, ഫെമീര്‍ കീഴ്മാട്, ഷിഹാബ് വാണിയക്കാട്, ഷെറീഫ് മുടിക്കല്‍, നൗഷാദ് തുരുത്ത് സംസാരിച്ചു. പ്രവര്‍ത്തക സംഗമത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കലും കലാവിരുന്നും സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss