|    Jul 17 Tue, 2018 10:49 pm
FLASH NEWS

ജീവിതാന്തരീക്ഷത്തിലെ താളപ്പിഴയാണ് മാനസികാരോഗ്യകുറവിന് കാരണം:ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 13th September 2017 | Posted By: fsq

 

കൊട്ടിയം:  ഒരാള്‍ ജന്മനാ മാനസിക അസ്വസ്ഥത അനുഭവിക്കുന്നവയല്ലന്നും ജീവിതന്തരീക്ഷത്തില്‍  വരുന്ന താളപ്പിഴവാണ് മാനസ്സിക ആരോഗ്യക്കുറവിനു കാരണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവിച്ചു. കൊട്ടിയം ഒറ്റപ്ലാമൂട്ടില്‍ എസ്എസ് സമിതി പുനരധിവാസ കേന്ദ്രത്തിനോടനുബന്ധിച്ചു നിര്‍മിക്കുന്ന മെന്റല്‍ ഹെല്‍ത്ത് സെന്ററിന്റെ ശിലാസ്ഥാപനംകര്‍മ്മം നിര്‍വ്വഹിച്ചതിനുശേഷമുള്ള പോതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനപ്രതിനിധികള്‍ക്കു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും മതിയായ പങ്കുവഹിക്കാനുണ്ടന്നു ജില്ലായില്‍ മാനസികാരോഗ്യ പരിലാളനത്തിനായി മികയുറ്റ ഒരാശുപത്രിയില്ലന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിന് എസ്എസ് സമിതിയുടെ ഉദ്യമം പ്രയോജപ്പെടും. പാര്‍ശ്വവല്‍ക്കരക്കപ്പെട്ടവര്‍ക്കും അശരണര്‍ക്കു വേണ്ട ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചുവരുന്ന മഹിനിയവും നൂരു ശതമാനം പരിശുദ്ധത പുലത്തുന്നതും വളരെ സുതാര്യവുമായ പ്രസ്ഥാനമാണ് എസ്എസ് സമിതിയെന്ന് മുഖ്യ പ്രഭാഷണത്തില്‍ എന്‍ കെ പ്രമചന്ദ്രന്‍ എംപി പറഞ്ഞു. പ്രതിലോമകരമായ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടു മുന്നോട്ടുപോക്കുന്ന ഈ ജിവകാരുണ്യ പ്രവര്‍ത്തന കേന്ദ്രത്തേയും അതുപോലുള്ള മറ്റു പ്രസ്ഥാനങ്ങളെയും സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസ്സുകളായ ധാരാളം വ്യക്തികള്‍ നമ്മുടെ സമുഹത്തുലുണ്ടന്ന് എന്‍കെ പ്രമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.     ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അജയക്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ കെ സോമപ്രസദ് എംപി., മുന്‍ എംപി കെ എന്‍ ബാലഗോപാല്‍, എം നൗഷാദ് എം എല്‍ എ അഡ്വ. ബിന്ദുകൃഷ്ണ, ഡോ. ആല്‍ഫ്രഡ് വി സാമുവല്‍, എസ് എസ് സമിതി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മൈലക്കാട് സുനില്‍, ഗ്രാമപ്പഞ്ചായത്ത് മെംബര്‍  രേഖ എസ് ചന്ദ്രന്‍, തമ്പി രവീന്ദ്രന്‍, സാജു നെല്ലേപറമ്പില്‍, ജി ഗോപിനാഥ്, എസ് എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യര്‍, പ്രാഫ. എസ് ആല്‍ഫി എന്നിവര്‍ സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss