|    Jul 23 Sun, 2017 8:29 pm
FLASH NEWS

ജീവിതത്തിലേക്ക് ഒരു കൈസഹായം തേടി നിര്‍ധനയുവാവ്

Published : 11th March 2016 | Posted By: SMR

ആലപ്പുഴ: സുനില്‍കുമാറിന് ജീവിക്കാന്‍സുമനസ്സുകള്‍ കനിയണം. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലന ത്രയംബകത്തില്‍ സുനില്‍കുമാറിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ദുബായില്‍ ജോലിനോക്കിയിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ഡിസംബറിലാണ് രോഗബാധിതനായി നാട്ടിലെത്തിയത്.
പ്രവാസ ജീവിതത്തിനിടയില്‍ സമ്പാദിക്കാനും കഴിഞ്ഞില്ല. ബാങ്ക് ലോണെടുത്ത് ആരംഭിച്ച വീടുപണി സാമ്പത്തിക പ്രതിസന്ധിമൂലം നിലച്ചമട്ടാണ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. ഡയാലിസിസിനും മരുന്നുകള്‍ക്കുമായി ഓരോ ആഴ്ചയും പതിനായിരം രൂപയോളം വേണം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുനിലിന് ജീവിക്കാന്‍ വൃക്കമാറ്റിവയ്ക്കണം. ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും സാമ്പത്തിക പരാധീനത ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നു. ജോലി നഷ്ടപ്പെട്ടതോടെ വീട് പണിക്കായി കടമെടുത്ത പണം തിരിച്ചടക്കാനാവാത്ത അവസ്ഥയിലുമായി. ധനലക്ഷ്മി ബാങ്കിന്റെ തൃക്കുന്നപ്പുഴ ശാഖയില്‍ സുനിലിന് അക്കൗണ്ട് ഉണ്ട്. എസി നമ്പര്‍ നമ്പര്‍: 005800100051974. ഐഎഫ്എസ്‌സി കോഡ് നമ്പര്‍ dlxb-0000058. ഫോണ്‍: 9072184900.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക