|    Oct 17 Tue, 2017 11:40 am
Home   >  Todays Paper  >  page 11  >  

ജീവിതത്തിലെ മറക്കാനാവാത്ത ദിവസമെന്ന് പെരിസിച്ച്

Published : 23rd June 2016 | Posted By: SMR

ബോര്‍ഡോ: തനിക്കും ക്രൊയേഷ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മറക്കാനാവാത്ത ദിവസമാണിതെന്ന് സ്‌പെയിനിനെതിരേ ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയ ഇവാന്‍ പെരിസിച്ച് പറഞ്ഞു. മല്‍സരത്തില്‍ ക്രൊയേഷ്യ 2-1ന്റെ ജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ക്രൊയേഷ്യയുടെ കരുത്ത് എന്താണെന്ന് മല്‍സരത്തില്‍ ഞങ്ങള്‍ കാണിച്ചുതന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജയിക്കുകയെന്നത് ടീമിന്റെ ആത്മവിശ്വാസമാണ് തെളിയിക്കുന്നത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് ക്രൊയേഷ്യ സ്‌പെയിനിനെതിരേ ഇറങ്ങിയത്. നിരവധി പ്രതിഭകള്‍ ടീമിലുണ്ടെന്നതിന്റെ തെളിവാണിത്”- പെരിസിച്ച് വിശദമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക