|    Aug 23 Wed, 2017 7:59 am

ജീവിതതാളം വീണ്ടെടുക്കാനാവാതെ മാപ്പിളപ്പാട്ട് കലാകാരന്‍

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: 1970-’80 കാലഘട്ടങ്ങളില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ മാപ്പിളപ്പാട്ട് വേദികളിലെ നിറ സാന്നിധ്യമായിരുന്ന കലാകാരന്‍ അസ്സു വായൂര്‍ എന്ന എം കെ അച്യുതന്‍ ജീവിതതാളം വീണ്ടെടുക്കാനാവാതെ ദുരിതക്കയത്തില്‍. വാ ര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ശാരീരികമായും മാനസികമായും കഷ്ടപ്പെടുന്ന കലാകാരനു സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന തുഛമായ വികലാംഗ പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. ജീവിത സായാഹ്്‌നത്തില്‍ വളരെയധികം അവശതകള്‍ അനുഭവിക്കുന്ന ഇദ്ദേഹത്തിനു സര്‍ക്കാരില്‍ നിന്നു മറ്റു സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ആരോടും പരാതിയോ പരിഭവങ്ങളോ പറയുകയോ വിധിയെ പഴിക്കുകയോ ചെയ്യാതെ എല്ലാം അനുഭവിച്ചു തീര്‍ക്കുകയാണ് അസ്സു വായൂര്‍. മരുന്നിനും മറ്റും ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. 17 വര്‍ഷത്തോളമായി വീടു പണി തുടങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. അരയ്ക്കു താഴെ സ്വാധീനക്കുറവുള്ള ഇദ്ദേഹം ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു നീങ്ങാന്‍ പോലും ഏറെ പ്രയാസപ്പെടുകയാണ്. ആകെയുള്ള ഇപ്പോഴത്തെ പ്രതീക്ഷ ഉദാരമതികളുടെ സഹായം മാത്രമാണ്. കര്‍മങ്ങളില്‍ ശ്രേഷ്ഠമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉദാരമതികളും വിശാല മനസ്‌കരും സുമനസ്സ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് അസ്സു വായൂര്‍. കലാകാരനെ സഹായിക്കാനായി ഉദാരമതികളുടെ കൂട്ടായ്മ കലാകാരന്റെ പേരില്‍ തന്നെ എസ്ബിടി ചെറുക്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 6735 704 0202. ഐഎഫ്എസ്്‌സി: എസ്ബിടിആര്‍ 0000443.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക