|    Nov 22 Thu, 2018 2:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് ഉടുപ്പ് തുന്നി നല്‍കി മൂവര്‍സംഘം

Published : 21st August 2018 | Posted By: kasim kzm

പത്തനംതിട്ട: പ്രളയത്തിന്റെ താണ്ഡവത്തില്‍ നിസ്സഹായരായി കുട്ടനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി മൂന്ന് സ്ത്രീകള്‍. ദുരിതാശ്വാസ ക്യാംപുകളിലെത്തി ഉടുപ്പുകള്‍ തുന്നിനല്‍കി മാതൃകയാവുകയാണ് മായിത്തറ സ്വദേശികളായ തറയകാട്ടില്‍ ലിന്‍ഡ തോമസ്, പള്ളിപ്പറമ്പ് മേഴ്‌സി ബാബു, ലിന്‍ഡ ജോയി എന്നിവര്‍. മായിത്തറ സെന്റ് മൈക്കിള്‍സ് കോളജിലെ ക്യാംപിലാണ് തയ്യല്‍ മെഷീനുമായി ഇവര്‍ സേവനത്തിനെത്തിയത്. രാവിലെ മുതല്‍ മൂന്നുമെഷീനുകളുമായി ക്യാംപിലെത്തി അംഗങ്ങള്‍ക്ക് ലഭിച്ച ഉടുപ്പും വസ്ത്രങ്ങളും അവര്‍ക്കനുയോജ്യമായ വിധത്തില്‍ തുന്നിനല്‍കും. ഇവര്‍ വന്നതറിഞ്ഞതോടെ ഏറെപ്പേര്‍ ഉപയോഗത്തിന് ലഭിച്ച വസ്ത്രങ്ങളുമായി സമീപിച്ചു. തിരക്ക് ഏറിയതോടെ വൈകീട്ടോടെ ഒരു മെഷീന്‍ കൂടി എത്തിച്ചു. കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് മൂന്നുപേരും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss