|    Nov 22 Thu, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജീവിതം കരയ്ക്കടുപ്പിക്കാനുള്ള റഹീമിന്റെ ശ്രമം പ്രളയം കവര്‍ന്നു

Published : 22nd August 2018 | Posted By: kasim kzm

പന്തളം: വിധിയോടു പോരാടി ജീവിതം കരയ്ക്കടുപ്പിക്കാനുള്ള റഹീമിന്റെ ശ്രമങ്ങളെ അപ്രതീക്ഷിതമായെത്തിയ പ്രളയം കവര്‍ന്നെടുത്തു. പന്തളം കടയ്ക്കാടു സ്വദേശി റഹീം അരയ്ക്കു താഴെ തളര്‍ന്നതിനെ തുടര്‍ന്നു സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. സമ്പാദ്യത്തിനൊപ്പം ലോണെടുത്താണ് അടുത്തിടെ ഈവന്റ് മാനേജ്‌മെന്റ് ആരംഭിച്ചത്. എന്നാല്‍ സര്‍വതും പ്രളയം കവര്‍ന്നെടുത്തതോടെ വീടിനു മുന്നില്‍ നിസ്സഹായതയോടെ കഴിയുകയാണ് റഹീമും കുടുംബവും. 14 വര്‍ഷം മുമ്പ് പൈപ്പ്ഫിറ്ററായി സൗദിയില്‍ ജോലി ചെയ്യുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം റഹീമിനെ തേടിയെത്തുന്നത്. ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണു നട്ടെല്ലിന് കീഴ്‌പ്പോട്ട് തളര്‍ന്നു. സൗദിയിലും നാട്ടിലുമായി ഒരു കോടി രൂപയുടെ ചികില്‍സ നടത്തി. ജീവിതത്തിലേക്കു തിരികെയെത്തിയ അദ്ദേഹത്തിന്റെ മനസ്സ് തളര്‍ന്നിരുന്നില്ല. വിദേശത്തു നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യം ചെലവഴിച്ച് പല ബിസിനസുകള്‍ ചെയ്‌തെങ്കിലും ഒന്നും പച്ചപിടിച്ചില്ല. ഒടുവില്‍ സ്വന്തമായുണ്ടായ ഭൂമി വിറ്റ് ഈവന്റ് മാനേജ്‌മെന്റിനൊപ്പം കാറ്ററിങ് സര്‍വീസും ആരംഭിച്ചു. എഴുന്നേറ്റു നടക്കാന്‍ കഴിയാഞ്ഞിട്ടും ഭാര്യയും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തെ തന്റെ തണലില്‍ വളര്‍ത്താനുള്ള അതിയായ ആഗ്രഹമായിരുന്ന റഹീമിന്റെ പ്രയത്‌നത്തിനു ജീവന്‍ നല്‍കിയത്. പുതിയ സംരംഭം ഒരുവിധം മെച്ചപ്പെട്ടു വഴുമ്പോഴാണു പ്രളയത്തിന്റെ രൂപത്തില്‍ മറ്റൊരു ദുരന്തം ജീവിതത്തില്‍ വില്ലനായെത്തിയത്. ഉടുതുണി ഒഴികെ സര്‍വതും നഷ്ടമായെന്ന് റഹീം പറയുന്നു. വീടിനോടു ചേര്‍ന്ന് ഷെഡില്‍ സൂക്ഷിച്ചിരുന്ന ഈവന്റ് മാനേജ്‌മെന്റ് സാമഗ്രികളും നശിച്ചു. അപ്രതീക്ഷിതമായി വെള്ളം വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി. ഭാഗ്യം കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്ന് ഇദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss