|    Oct 22 Mon, 2018 11:52 pm
FLASH NEWS

ജീവിച്ചിരുന്നയാള്‍ മരിച്ചതായി സഹകരണ ബാങ്ക്;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 25th January 2017 | Posted By: fsq

 

തൃശൂര്‍: ജീവിച്ചിരിക്കുന്നയാളെ രേഖകളില്‍ മരിച്ചതായി കാണിച്ച് പെന്‍ഷന്‍ നിഷേധിച്ച സര്‍വീസ് സഹകരണ ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു . കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തലപ്പിളളി പാഞ്ഞാള്‍ പൈങ്കുളം മൂച്ചിക്കല്‍ വീട്ടില്‍ ദേവകിയെയാണ് കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്ക് മരിച്ചതായി പ്രഖ്യാപിച്ചത്. ദേവകിക്ക് എസ്ബിഐ പാഞ്ഞാള്‍ ശാഖ വഴിയാണ് വിധവാ പെന്‍ഷന്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ ഓണത്തിന് ക്ഷേമ പെന്‍ഷന്‍ സഹകരണ ബാങ്കിലേക്ക് മാറിയതോടെ പെന്‍ഷന്‍ കിട്ടാതായി. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചതായി രേഖകളിലുളള വിവരം  ദേവകി അറിഞ്ഞത് . ബാങ്കിലെ ജീവനക്കാരനാണ് ഇതിനു  പിന്നിലുളളതെന്ന് ദേവകി പറയുന്നു. തന്റെ വീട്ടിലെത്തി അന്വേഷിക്കുകയോ വാര്‍ഡ് മെമ്പറെ ബന്ധപ്പെടുകയോ ചെയ്യാതെയാണ് ഇയാള്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും പരാതി യില്‍ പറയുന്നു. തെറ്റായ വിവരം നല്‍കി തനിക്ക് പെന്‍ഷന്‍ നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്നും ദേവകി ആവശ്യപ്പെട്ടു . ജനുവരി 31 നകം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss