|    Sep 20 Wed, 2017 4:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജീവിക്കാന്‍ അനുവദിക്കണം: ദേവദാസികള്‍

Published : 31st August 2016 | Posted By: SMR

ഹൈദരാബാദ്: ദേവദാസി സമ്പ്രദായം നിരോധിച്ചുവെങ്കിലും ആന്ധ്രപ്രദേശില്‍ പുതിയ രീതിയില്‍ അത് നിലനില്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ദേവദാസി സമ്പ്രദായത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ജോഗിനി വ്യതിരേഖ മഹിളാസംഘമാണു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. നേരത്തെ ഗ്രാമത്തിലെ പട്ടികജാതി പെണ്‍കുട്ടികളെയായിരുന്നു ദൈവത്തിന്റെ ഭാര്യമാരാക്കിയിരുന്നത്.
വിവിധ ജാതിയില്‍പ്പെട്ട പുരുഷന്‍മാര്‍ ഇവരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഈ സമ്പ്രദായം നിലനിര്‍ത്തുന്നത് പുതിയ രീതിയിലാണ്. എട്ടുവയസ്സുള്ള പെണ്‍കുട്ടികളെ പോലും വീട്ടിലെ തന്നെ പ്രായമേറിയ ബന്ധുവിനു വിവാഹം ചെയ്തുകൊടുക്കുകയാണു ചെയ്യുന്നത്.
ഭാര്യയും കുട്ടികളുമുള്ള 50 വയസ്സെങ്കിലും പ്രായമുള്ളവര്‍ക്കാണു വിവാഹംചെയ്തുകൊടുക്കുന്നതെന്ന് ദേവദാസിയുടെ മകളും സംഘടനയുടെ അംഗവുമായ പി ഈശ്വരമ്മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക